പട്ടയമേള നടത്തി; 1175 പട്ടയങ്ങൾ വിതരണം ചെയ്തു

‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ ജില്ലാതല പട്ടയമേള സംഘടിപ്പിച്ചു. സെപ്റ്റംബർ 11ന് രാവിലെ 10.30ന് തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തിന് ശേഷം വിവിധ വിഭാഗങ്ങളിലായി 15 പട്ടയങ്ങൾ മന്ത്രി വേദിയിൽ നേരിട്ട് വിതരണം ചെയ്തു. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ ആകെ 1175 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ 1021 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 105 വനഭൂമി പട്ടയങ്ങളും 38 മിച്ചഭൂമി പട്ടയങ്ങളും 11 ഇനാം പട്ടയങ്ങളും ഉൾപ്പെടുന്നു.രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് സ്വാഗതവും സബ് കളക്ടർ എഹ്‌തെദ മുഫസ്സിർ ഐ.എ.എസ് നന്ദിയും രേഖപ്പെടുത്തി.എം.എൽ.എമാരായ കെ. രാജൻ, എ.സി. മൊയ്തീൻ, കെ.കെ. രാമചന്ദ്രൻ, കെ.കെ. വൽസരാജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, സേവ്യർ ചിറ്റിലപ്പിള്ളി, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ പങ്കെടുത്തു. കോർപ്പറേഷൻ കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി ഐ.എ.എസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *