വിഴിഞ്ഞം മുഹൂയിദ്ധീൻ പള്ളി ദർഗ്ഗാഷെരീഫിലെ ഉറുസ്

കോവളം :വിഴിഞ്ഞം മുഹൂയിദ്ധീൻ പള്ളി ദർഗ്ഗാഷെരീഫിലെ ഉറുസ് സെപ്റ്റംബർ 12 ശനിയാഴ്ച മുതൽ സെപ്റ്റംബർ 23 ബുധനാഴ്ച വരെ നടക്കും. വിഴിഞ്ഞം മുഹൂയിദ്ധീൻ പള്ളി ദർഗ്ഗ ഷെരീഫിലെ ഉറുസ് 12ആം തിയതി കൊടിയേറി 23ആം തിയതി സമാപിക്കും 12ആം തിയതി വൈകുന്നേരം 6.30ന് പ്രസിഡന്റ്‌ എം നിസാ മുദ്ധീൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും.തുടർന്ന് 7 മണിക്ക് നടക്കുന്ന സമൂഹ പ്രാർത്ഥനക്ക് സൈയ്ദ് അബ്ദുൽ റഹ്മാൻ മുത്തുകോയ തങ്ങൾ വല്ലാപുഴ നേതൃത്വം നൽകും.23 ആം തിയതി വരെ എല്ലാദിവസവുംb രാത്രി മതപ്രഭാഷണ പരമ്പര ഉണ്ടായിരിക്കും.തുടർന്ന് 23ആം തിയതി പുലർച്ചെ 3ന് നടക്കുന്ന പട്ടണ പ്രദിക്ഷണത്തോടുകുടി ഉറുസിന് പരിസമാപ്‌തിയാകും.സെപ്റ്റംബർ 12ആം തിയതി മുതൽ സെപ്റ്റംബർ 23ആം തിയതി വരെ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ഉറുസിനോടനുബന്ധിച്ചു കെ എസ് ആർ ടി സി സർവീസ് ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *