വെരിക്കോസ് വെയിൻ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
സെപ്റ്റംബർ 23 രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ
കൊട്ടാരക്കര: മാതൃഭൂമിയും നെല്ലിക്കുന്നം അരിക്കൽ ആയുർവേദ ഹോസ്പിറ്റലും ലയൺസ് ക്ലബ്ബ് ഇന്റർനാഷണലും (ഡിസ്ട്രിക്റ്റ് 318 A) യും സംയുക്തമായി ദേശീയ ആയുർവേദ ദിനമായ സെപ്റ്റംബർ 23 ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊട്ടാരക്കരയുമായി സഹകരിച്ചു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് അരിക്കൽ ആയുർവേദ ഹോസ്പിറ്റലിൽ സംഘടിപ്പിക്കുന്നു.
ബഹുമാനപ്പെട്ട ലോക സഭാ അംഗം ശ്രീ കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ പി എം ജെ എഫ് ലയൺ അനിൽ കുമാർ. വി മുഖ്യ അതിഥിയായി പങ്കെടുക്കും.
വെരിക്കോസ് വെയിൻ, സിരാഗ്രന്ഥി, വെരിക്കോസ് അൾസർ (വാതരക്തം) അനുബന്ധമായ മറ്റു ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് രക്തമോക്ഷ ധാര തുടങ്ങിയ ചികിത്സകൾ പൂർണ്ണമായും സൗജന്യമാണ്.
കഴുത്ത് വേദന തോൾ വേദന നടുവേദന മുട്ടുവേദന ഉപ്പൂറ്റി വേദന ആമവാതം അലർജി ആസ്മ, പൈൽസ് തുടങ്ങിയ എല്ലാ രോഗങ്ങൾക്കും പരിശോധന ക്രമീകരിച്ചിട്ടുണ്ട്.
പഞ്ചകർമ്മ ചികിത്സാവിദഗ്ദ്ധൻ ഡോ. എ. ആർ സ്മിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.
എക്സിമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് പ്രത്യേക ചികിത്സ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൺസൾട്ടേഷൻ മരുന്നു ആവശ്യ മുള്ള ചികിത്സ എന്നിവ പൂർണ്ണമായും സൗജന്യമാണ്.
ഫോൺ: 9072155809, 9645599633
