തിരുവനന്തപുരം: സംവിധായകൻ ആർ ശരത് അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം.ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദം നേടിയ ശരത്, സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ആയാണ് വിരമിച്ചത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഡയറക്ടറായും കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിലെ ഭാരത് ഭവന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംവിധായകൻ ആർ ശരത് അന്തരിച്ചു
