ഉണർവ്വ് 2026 ഡി പി എം അവാർഡ്

വിഴിഞ്ഞം / പൂവാർ : കാഞ്ഞിരംകുളം ജില്ല ഡിവിഷൻ പരിധിയിൽ 2025-2026 അധ്യാന വർഷത്തിൽ എസ് എസ് എൽ സി- +2 മുഴുവൻ എ + നേടിയ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തംഗം ഫ്രീഡാ സൈമൺ നൽകുന്ന ക്യാഷ് അവാർഡ് വിതരണവും അനുമോദനചടങ്ങും 2026 സെപ്റ്റംബർ ഒന്നാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5:00 മണിക്ക് വിവ ക്രൈസ്റ്റ് സെന്ററിൽ വച്ച് നടത്തുന്നു.

വൈദ്യുതി- പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നടത്തും. തിരുവനന്തപുരം ജില്ല പഞ്ചായത്തംഗം ഫ്രീഡ സൈമൺ അധ്യക്ഷത വഹിക്കും. നെയ്യാറ്റിൻകര മണ്ഡലം എം എൽ എ എൻ. ശക്തൻ മുഖ്യ സന്ദേശം നടത്തും. കോവളം മണ്ഡലം എം എൽ എ അഡ്വ. എം വിൻസന്റ് സമ്മാനദാനം നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി അനുമോദിക്കും. കാഞ്ഞിരംകുളം ജില്ല ഡിവിഷൻ പരിധിയിൽ 2025-2026 ൽ മികച്ച വിജയം നേടിയ സ്കൂളുകൾക്ക് അവാർഡും നൽകുന്നു. കൂടാതെ കാഞ്ഞിരംകുളം ഡിവിഷനിൽ മികച്ച സേവനങ്ങൾക്കുള്ള പുരസ്കാരങ്ങൽ നേടിയവരെയും, ഉന്നത സ്ഥാനങ്ങളിൽ എത്തിയവരെയും അനുമോദിക്കുന്നു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ വിവിധ പഞ്ചായത്തുകളിലെ മെമ്പർമാർ പങ്കെടുക്കുന്നു.

കാഞ്ഞിരംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ എസ് നായർ സ്വാഗതവും

ഫ്രീഡ സൈമൺ
( കാഞ്ഞിരംകുളം ജില്ല ഡിവിഷൻ മെമ്പർ )
Mob :9526664030

Leave a Reply

Your email address will not be published. Required fields are marked *