ലോക് ദൾ സംസ്ഥാന കമ്മിറ്റി അംഗം, ഡി. എം.
കെ.പി ജില്ലാ വൈസ് പ്രസിഡന്റ്, ജനത പാർട്ടി ജില്ലാ കമ്മിറ്റി അംഗo സി.എഫ്.ഡി ജില്ലാ പ്രസിഡന്റ്, ജനതാപാർട്ടി ജില്ലാ കമ്മിറ്റിയംഗം, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ച പ്രൊഫസർ ടി. തങ്ക ബാ യിയുടെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തെണ്ണൂർ കൊണം ബാബു, അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീല ലോഹിത ദാസ് യോഗം ഉദ്ഘാടനം ചെയ്തു.
അഡ്വ. ജമീല പ്രകാശം Ex എംഎൽഎ, പരശുവയ്ക്കൽ രാജേന്ദ്രൻ, വിഴിഞ്ഞം ജയകുമാർ, അഡ്വ. ജി. മുരളീധരൻ നായർ, വി. സുധാകരൻ, കോവളം രാജൻ, ടി. വിജയൻ, , കരിച്ചൽ ഗോപാലകൃഷ്ണൻ,എ. തിങ്കൾ ഗോപകുമാർ, ചൊവ്വര സുനിൽ, എ. സുകുമാരൻ, പുല്ലുവിള വിൻസെന്റ്, പി. രാജേശ്വരി, പുല്ലുവിള ജോയ് തുടങ്ങിയവർ സംസാരിച്ചു.
