നേപ്പാൾ പ്രളയം: മരണസംഖ്യ 157 ആയി; 400ലേറെ പേരെ കാണാതായി

നേപ്പാൾ: നേപ്പാൾ–ടിബറ്റ് അതിർത്തിയിലുണ്ടായ അതിശക്തമായ പ്രളയത്തിൽ മരണസംഖ്യ 157 ആയി ഉയർന്നു. 400ലേറെ പേരെ കാണാതായതായി റിപ്പോർട്ട്. കാണാതായവരിൽ 133 ഇന്ത്യക്കാരും ഉൾപ്പെടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
കൈലാസ് മാനസസരോവർ തീർഥാടനത്തിനായി എത്തിയ നിരവധി പേരും കാണാതായവരിലുണ്ട്. റാസുവഗാധി അതിർത്തി മേഖലയിലെ പാലങ്ങളും റോഡുകളും വീടുകളും വൈദ്യുത പദ്ധതികളും പ്രളയത്തിൽ തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സഹായത്തിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. +9779851316807, +9779709107500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും സഹായം ഏകോപിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട അധികൃതർ ഹെൽപ്പ്‌ലൈൻ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *