ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം

ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ 30-ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസിന്റെ ഭാവ്നഗര്‍ റേഞ്ച് ഐ.ജി ആര്‍.വി. അസാരി 12 ബൂട്ട്ലെഗര്‍മാരെ കസ്റ്റഡിയിലെടുത്തതായും 21 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്ഥിരീകരിച്ചു.
ഭാവ്നഗറിലെ ഖരാകഡി ഗ്രാമത്തില്‍ വ്യാജ വിദേശമദ്യ ബ്രാന്‍ഡിന്റെ വ്യാജ കുപ്പികളിലാക്കി വിതരണം ചെയ്ത മെഥനോള്‍ കലര്‍ന്ന വിഷമദ്യം കഴിച്ചതാണ് ദുരന്തത്തിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *