സായംസദ്യ 2026: ഒരിക്കൽ കൂടി കൃപാ തീരം.ഓർഫനേജിൽ അമ്മമാർക്കൊപ്പം സ്നേഹവും കരുതലും പങ്കിട്ട് “എന്റെ നാട് ചാരിറ്റി – പാച്ചല്ലൂർ

തിരുവനന്തപുരം തിരുവല്ലം: എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ നേതൃത്വത്തിൽ “സായംസദ്യ 2026. ഒരിക്കൽ കൂടി എന്ന പേരിൽ കൃപ തീരം ഓർഫനേജിൽ സംഘടിപ്പിച്ച സ്നേഹസംഗമവും അന്നദാന പരിപാടിയും ശ്രദ്ധേയമായി. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെയും കലാകാരന്മാരുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി അനാഥർക്കും അശരണർക്കും കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു.
പരിപാടിയിൽ തിരുവല്ലം ഉദയൻ, ഫൈസൽ അഞ്ചാംകല്ല്, മുനീർ പനമൂട്ടിൽ, ഹാഷിം ഷാ സാഗര, ഗായകൻ ഷഫീഖ്, താരിഫ് മുംതാസ്, ജീന റഷീദ്, പൂന്തുറ അബ്ദുൽ ഹക്കീം സത്കർമ്മ ബഷീർ. അസർ പാച്ചല്ലൂർ ദേവിക എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഓർഫനേജിലെ അന്തേവാസികളോടൊപ്പം സമയം ചെലവഴിക്കുകയും അവർക്കായി സായംസദ്യ ഒരുക്കുകയും ചെയ്ത ചടങ്ങ് എല്ലാവർക്കും ഹൃദയസ്പർശിയായ അനുഭവമായി. സാമൂഹിക ഉത്തരവാദിത്തവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിൽ പങ്കെടുത്ത അതിഥികൾ “സമൂഹത്തിലെ അർഹരായവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ സേവനം” എന്ന് അഭിപ്രായപ്പെട്ടു. സ്നേഹവും കരുതലും പങ്കുവെച്ച് മാതൃകയായ ഈ പരിപാടി പങ്കെടുത്തവരുടെയും ഓർഫനേജിലെ അന്തേവാസികളുടെയും ഹൃദയത്തിൽ മായാത്ത ഓർമ്മയായി എന്നും നിലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *