കോതമംഗലം: മഹാത്മാഗാന്ധി എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ വായന മാസാചാരണ സമാപനവും പ്രമുഖ വ്യക്തികള്‍ക്ക് ആദരവും ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണവും നടത്തി. പോത്താനിക്കാട് റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഹെഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി റിട്ട. ഡിഎഫ്ഒ എസ്. ഉണ്ണികൃഷ്ണന്‍ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജാസ് ഈറയ്ക്കല്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണോദ്ഘാടനം നടത്തി. കോതമംഗലം മത മൈത്രി സംരക്ഷണ സമിതി രക്ഷാധികാരി ഫാ. ജോസ് പരുത്തുവയലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കോതമംഗലം ഭവന നിര്‍മാണ സഹകരണ സംഘം പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍, പോത്താനിക്കാട് റീജിയണല്‍ റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എം. അലിയാര്‍, സെക്രട്ടറി ഷിഹാബ്, മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എസ്. നജീബ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ലത്തീഫ് കുഞ്ചാട്ട്, സെക്രട്ടറി പി.എം. ഷംജല്‍, ഉപദേശക സമിതിയംഗം എ.ഡി. മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ പോത്താനിക്കാട് റീജിയണല്‍ റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക്, വാരപ്പെട്ടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍, അജ്മി ഡിസ്ട്രിബ്യൂട്ടര്‍ എ.എം. അനില്‍ കുമാര്‍, ഡ്രീംസ് ജോബ് കണ്‍സള്‍ട്ടന്‍സി ചെയര്‍മാന്‍ ശ്രീ. അലി പൊന്നപ്പാല, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗണേഷ് കുമാര്‍ പി.ജി, സിന്‍സിയര്‍ കാറ്ററിംഗ് പ്രൊപ്രൈറ്റര്‍ ബിജു ഏലിയാസ്, നിസാര്‍ കുന്നേക്കുടി, ലബ്ബാസ് ഗോള്‍ഡ് & സില്‍വര്‍ പ്രൊപ്രൈറ്റര്‍ അബ്ദുല്‍ സത്താര്‍ സി.എ, ലേണ്‍ലി എജ്യൂക്കേഷണല്‍ സൊല്യൂഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെജി വാരിക്കാട്ട് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങളും വിതരണം ചെയ്തു.
വാരപ്പെട്ടി പഞ്ചായത്ത് ഹരിത സേനാ അംഗങ്ങൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വായന മാസാചാരണ സമാപനവും പ്രമുഖ വ്യക്തികള്‍ക്ക് ആദരവും ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണവും നടത്തി
