കോതമംഗലം: ഉയർന്ന ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് കുട്ടികളെ നല്ല വ്യക്തിത്വത്തിന് ഉടമകളായി വളരാൻ സഹായിക്കുന്നതിന് മാസ്റ്റർ ട്രെയ്നറും മെന്ററുമായ അഡ്വ ചാർളിപോൾ പറഞ്ഞു.
തങ്കളം വിവേകാനന്ദ സ്കൂളിൽ നടന്ന പാരൻ്റിംഗ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാർളിപോൾ.
ഓരോ കുട്ടികൾക്കും നിരവധിയായ നല്ല ഗുണങ്ങളും നല്ല പെരുമാറ്റ രീതികളും ഉണ്ടാവും. നല്ല സ്വഭാവഗുണങ്ങൾ എടുത്തുകാട്ടി പ്രശംസിച്ചാൽ കുട്ടികൾ ഗുണമേന്മ ഉള്ളവരാകും. നല്ല പ്രോത്സാഹനങ്ങളും അംഗീകാരവും പരിഗണനയും ലഭിച്ച കുട്ടികളാണ് വിജയികളായി മാറുന്നത്. അമിതശിക്ഷ കൾ , കുറ്റപ്പെടുത്തൽ, പരിഹാസം, ഭയപ്പെടുത്തൽ , ഭീഷണിപ്പെടുത്തൽ, കളിയാക്കൽ തുടങ്ങിയവ അനുഭവിച്ചവരാണ് പരാജിതരാകുന്നത് .
നല്ലത് പറയുമ്പോൾ അതിനെതിരായ ത് മാറിക്കൊള്ളും. എന്ത് ചെയ്യരുത് എന്നതിനേക്കാൾ എന്ത് ചെയ്യണം എന്നതിൻ്റെ വ്യക്തമായ രൂപരേഖ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കണം. തിരുത്താൻ വേണ്ടി സ്നേഹത്തിൻ്റെ ഭാഷയാണ് ഉപയോഗിക്കേണ്ട ത്. തോളത്തു തട്ടി അഭിനന്ദിക്കൽ, കവിളിൽ ഒരു തലോടൽ, മെല്ലെ ഒരാലിംഗനം, ഒരു പുഞ്ചിരി, നെറ്റിയിൽ ഒരു ചുംബനം, അർത്ഥവത്തായ ഒരു നോട്ടം ഇത് മതി , സ്നേഹവും വാത്സല്യവും കുട്ടി തിരിച്ചറിയാൻ . അത് കുട്ടിയെ നന്മയിൽ വളരാൻ സഹായിക്കും.
ചാർളിപോൾ തുടന്നു പറഞ്ഞു.
ചടങ്ങിൽ പ്രസിഡൻ്റ് അനിൽ ഞാളുമഠം അധ്യക്ഷത
വഹിച്ചു. സെക്രട്ടറി ശ്രീദേവി മുരളീധരൻ, ഹെഡ്മിസ്ട്രസ്സ് റ്റി.ജി. ലിനി മോൾ, ജോയിൻ്റ് സെക്രട്ടറി ഷാജി, സ്‌കൂൾ ക്യാപ്റ്റൻ അക്ഷിത് എന്നിവർ
പ്രസംഗിച്ചു..
