ടി.എ നവാസിന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടറും പറവൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി അംഗവുമായ ടി. എ നവാസിന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി. ബാങ്ക് അങ്കണത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ശ്രീ പി പി ജോയ് അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ വി പോൾ, ഭരണസമിതി അംഗങ്ങളായ എ.ഡി ദിലീപ് കുമാർ, വി ആർ ഗോപാലകൃഷ്ണൻ, വി ആര്‍ അനിരുദ്ധൻ, ലത മോഹനൻ, ബിൻസി സോളമൻ, ആനി തോമസ്, സെയിൽ ഓഫീസർ സൗമ്യ, അഗ്രികൾച്ചറൽ ഓഫീസർ നീതു, ഓഡിറ്റർ സക്കീർ, സെക്രട്ടറി ഇൻ ചാർജ് ജയലക്ഷ്മി എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *