കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ സ്കൂളുകളിലെ സന്മാർഗബോധന പ്രവർത്തന വർഷത്തിനു തുടക്കമായി. കലൂർ റിന്യൂവൽ സെൻ്ററിൽ അതിരൂപതാ സന്മാർഗ ബോധന വിഭാഗം ഡയറക്ടർ ഫാ. പോൾ മോറേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റിട്ട. ജസ്റ്റീസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി സംസ്ഥാനതല പരീക്ഷകളിലെ റാങ്ക് ജേതാക്കളേയും ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും യോഗത്തിൽ അനുമോദിച്ചു. മികവ് പുലർത്തിയ സ്കൂളുകൾക്കും പുരസ്കാരങ്ങൾ നൽകി. അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴക്കൽ, സിസ്റ്റർ ഷേർളി ലാസർ, കുമാരി ആഞ്ജലിയ മേരി സജീവ് എന്നിവർ സംസാരിച്ചു.
Related Posts
മീനച്ചിലാറ്റിലും, കൊടുരാറ്റിലും നീര്നായ ശല്യം രൂക്ഷം; വലഞ്ഞ് ജനം
കോട്ടയം: മീനച്ചിലാറ്റിലും, കൊടുരാറ്റിലും നീര്നായ ശല്യം രൂക്ഷം. സമീപ ദിവസങ്ങളിൽ നിരവധി പേർക്കാണ് കടിയേറ്റത്.ഇതോടെ ജനങ്ങള്ക്ക് നദികളിലും തോടുകളിലും ഇറങ്ങാന് പേടിയായ അവസ്ഥയുണ്ട്. കുമരകത്തും നീര്നായ കടിച്ച്…
അഞ്ച് ലോക റെക്കോർഡുകൾ സ്വന്തമാക്കിയ ആറു വയസ്സുകാരന് ക്യുമേറ്റ്സ് ഖത്തറിന്റെ ആദരം
ദോഹ: ചെറുപ്രായത്തിൽ അഞ്ച് ലോക റെക്കോർഡുകൾ സ്വന്തമാക്കി ശ്രദ്ധേയനായ ആറു വയസ്സുകാരൻ അൽ അമീൻ ബിൻ അഹമ്മദ് ഡാനിഷിനെ ക്യുമേറ്റ്സ് ഖത്തർ ആദരിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിലെ…
വടക്കൻ കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകി ‘ആസ്റ്റർ മിംസ് കാസർഗോഡ്’ പ്രവർത്തനം ആരംഭിച്ചു
190 കോടി രൂപയുടെ നിക്ഷേപത്തിൽ 264 കിടക്കകളുള്ള അത്യാധുനിക ആശുപത്രി കേരളത്തിലെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ എട്ടാമത്തെ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്തു.കർണാടക…
