വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ 24 – മത് സ്ഥാനാരോഹണം തൃപ്പൂണിത്തുറ NM റോയൽ കൗണ്ടിൽ വച്ച് നടന്നു. പ്രസിഡൻ്റ് റൊട്ടേറിയൻ കെ. എസ്. വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റൊട്ടേറിയൻ ഡോ. അനൂപ്കുമാർ ആർ. പ്രസിഡൻ്റും റൊട്ടേറിയൻ ഡോ. ജി. മനോജ് സെക്രട്ടറിയും റൊട്ടേറിയൻ എൻ ഹരികൃഷ്ണൻ ട്രഷററായും ചുമതലയേറ്റു. P. D . G റൊട്ടേറിയൻ ഡോ സുമിത്രൻ മുഖ്യാഥിതിയായിരുന്നു.
പ്രോജക്ടുകളുടെ ഉദ്ഘാടനം” മിഷൻ മോസ്കിറ്റോ”_ മനുഷ്യനും കൊതുകുകളും തമ്മിലുള്ള യുദ്ധപ്രഖ്യാപനം _ മുഖ്യാഥിതി ഡോ. സുമിത്രൻ വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തറുമായി ധാരണാപത്രം കൈമാറി. വൈക്കം ടൗൺ റോട്ടറി ക്ലബ്ബും വൈക്കം നഗര സഭയും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതി_ കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കുക , പരിസര ശുചിത്വത്തെകുറിച്ച് പൊതു ജനങ്ങളിൽ അവബോധം വളർത്തുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്. നഗരസഭയിലെ എല്ലാ വാർഡുകളും, സ്കൂളുകളിലും റോട്ടറി കമ്മൂണിറ്റി ക്ലബ്ബുകൾ രൂപീകരിച്ച് പൊതുജന പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കൂടാതെ വൈക്കം ബീച്ചിലെ ശബ്ദ റേഡിയോ സംവിധാനം അറ്റകുറ്റപ്പണി ചെയ്ത് നവീകരിച്ച് നഗരസഭക്ക് കൈമാറും. വൈക്കം ടൗൺ ക്ലബ്ബിൻ്റെ പ്രവർത്തനം ശ്ലാഘനീയ മാണെന്ന് മുഖ്യാഥിതി പറഞ്ഞു. വൈക്കം നഗരത്തിൽ ക്ലബ്ബ് നടപ്പാക്കുന്ന എല്ലാ പ്രോജക്ടുകൾക്കും നഗരസഭയുടെ പിൻതുണ ചെയർപേഴ്സൺ വാഗ്ദാനം ചെയ്തു. തുടർന്നു പുതുതായി 4 അംഗങ്ങളെ അസി.ഗവർണൻ റൊട്ടേറിയൻ TK ശിവപ്രസാദ് ഇൻഡക്ട് ചെയ്തു. റൊട്ടേറിയൻ മാരായ സിറിൽ ജെ. മഠത്തിൽ , രാജൻ പൊതി എന്നിവരെ ആദരിച്ചു. റൊട്ടേറിയൻമാരായ പി എ സുധീരൻ ,ജീവൻ ശിവറാം,സ്വാമിനാഥൻ, സിറിൽ ജെ . മഠത്തിൽ, സെക്രട്ടറി ഡോ ജി . മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു കലാപരിപാടികൾ നടന്നു.
വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ 24 – മത് സ്ഥാനാരോഹണം നടത്തി
