മെഡിസിറ്റി സഹകരണ ആശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ്: ആതുര സേവന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന ജനകീയ സംരംഭമാണ് മെഡിസിറ്റി സഹകരണ ആശുപത്രിയെന്ന് കെ ബിനിമോൻ എം. എൽ. എ. കൂടുതൽ മേഖലയിലേക്ക് സംഘത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മെഡിസിറ്റി സഹകരണ ആശുപത്രിയുടെ നവീകരിച്ച കെട്ടിട ഉത്ഘാടനം ചെയ്ത് കെ ബിനിമോൻ അഭിപ്രായപ്പെട്ടു. സംഘം പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ്, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം. ജെ ജോർജ്ജ് നവംകുളങ്ങരയിൽ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എ.എസ് സിമി, അസിസ്റ്റന്റ് ഡയറക്ടർ ആഡിറ്റ് സി.എസ് പ്രിയ, വാർഡ് മെമ്പർ സമീൽ ഇബ്രാഹിം, സി. വി ജയകുമാർ, ഡോ. എൻ. എം ഐഷാബായി, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, ഷാനോ കെ. പി, അനിത സുഭാഷ്, അബ്ദുൽ സലീം മാളൂസ്, എം. കെ ഷിബു,അനി ചെള്ളാങ്കൽ, കെ. കെ മോഹനൻ, രാജൻ അക്കരപ്പാടം, എ. കെ മണി, എൻ.എസ് മിനിമോൾ, കെ. എം രാധാകൃഷ്ണൻ, ഷാജഹാൻ കോഴിപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *