ഖത്തർ ഗ്യാസ് പ്ലാൻറ് സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഖത്തർ എനർജി ​ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് ജില്ലയിലെ തൂണേരി വെള്ളൂർ സ്വദേശി അര്‍ജുന്‍ കളരിയുള്ളതില്‍ ( 30 വയസ്സ് ) ആണ് മരിച്ചത്.. പ്ലാന്റിലെ സൂപ്പർവൈസറായിരുന്നു.ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഉ​ഗ്ര ശബ്ദത്തോടെ ​ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു അപകടം. ഉടൻ തന്നെ, സുരക്ഷാ ഏജൻസികൾ സംഭവസ്ഥലത്ത് അടിയന്തര നടപടികൾ സ്വീകരിച്ചു. സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. സംഭവത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരിൽ മൂന്ന് തമിഴ്‌നാട് സ്വദേശികളും ഉൾപ്പെട്ടതായറിയുന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.അടിയന്തര അറ്റകുറ്റപ്പണികളെ തുടർന്ന് 2025 ഡിസംബർ മുതൽ ബർസാൻ ഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിർത്തിവെച്ചിരിക്കുകയായിരുന്നുരണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഇതിനിടെയാണ് സാങ്കേതിക തകരാർ മൂലം സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. 2022ൽ കമ്മീഷൻ ചെയ്ത ബർസാൻ ഗ്യാസ് കേന്ദ്രം, പ്രാദേശിക ആവശ്യങ്ങൾക്ക് ഗ്യാസ് വിതരണം നടത്താനായിരുന്നു ഉപയോഗിച്ചിരുന്നത്.വ്യവസായങ്ങൾക്കും വൈദ്യുതി ഉൽപാദനത്തിനും ആവശ്യമായ പൈപ്പ്ലൈൻ ഗ്യാസ് വിതരണമാണ് ഇവടെ നിന്ന് പ്രധാനമായും നടത്തിയിരുന്നത്. അപ്രതീക്ഷിത സാങ്കേതിക തകരാർ മൂലം സംഭവിച്ച അപകടമാണിതെന്നും മറ്റ് അട്ടിമറികളോ ബാഹ്യ ഇടപെടലുകളോ ഇല്ലെന്നും ഖത്തർ എനർജി സ്ഥിരീകരിച്ചു.അതിനിടെ റാസ് ലഫാൻ സ്ഫോടനത്തിൽ ഇന്ത്യ ഉൾപ്പടെ ലോക രാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തി. ഫ്രാൻസ്, യു.കെ സ്പെയിൻ അടക്കമുള്ള രാജ്യങ്ങൾ ഖത്തറിന് ഐക്യദാർഢ്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *