”പത്രവായനയിലൂടെ അറിവിൻറെ ലോകത്ത്” എന്ന സന്ദേശവുമായി മംഗളം ദിനപത്രം ഒരുക്കുന്ന അക്ഷരജ്യോതി പദ്ധതി പാച്ചല്ലൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്നു

”പത്രവായനയിലൂടെ അറിവിൻറെ ലോകത്ത്” എന്ന സന്ദേശവുമായി മംഗളം ദിനപത്രം ഒരുക്കുന്ന അക്ഷരജ്യോതി പദ്ധതി പാച്ചല്ലൂർ ഗവൺമെൻറ് എൽ പി എസിൽ നടന്നപ്പോൾ. ആദ്യ കോപ്പി പൊതുപ്രവർത്തകനും മുൻ കൗൺസിലറുമായ പനത്തുറ പി ബൈജു പ്രശസ്ത മതമൈത്രി സിനിമ സംഗീത സംവിധായകൻ വാഴമുട്ടം ചന്ദ്രബാബുവിന് നൽകി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൻ ഇ പെരേര. പനത്തുറ പ്രശാന്തൻ. പിടിഎ പ്രസിഡൻറ് ദൗലത്ത് ഷാ. ഡി ജയകുമാർ. എൻ സന്തോഷ് കുമാർ. മംഗളം റിപ്പോർട്ടർ സനൽ മന്നം നഗർ എന്നിവർ പങ്കെടുത്തു മംഗളം ദിനപത്രം അക്ഷരജ്യോതി പദ്ധതി പ്രകാരം ഒരു വർഷത്തേക്ക് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് പൊതുപ്രവർത്തകരായ പനത്തുറ പ്രശാന്തനും .എൻ സന്തോഷ് കുമാർ ഇവർക്ക് മംഗളം ദിനപത്രത്തിന്റെ നന്ദിയും കടപ്പാടും ഹൃദയത്തിൻറെ ഭാഷയിൽ രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *