തിരുവനന്തപുരം: കാര്യവട്ടം പേരൂരിൽ യുവാവിനെ സ്വന്തം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അണിയൂർ സ്വദേശിയായ രാജീവ് (50) ആണ് മരിച്ചത്.ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് ഇവർ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കാറിൽ എസി പ്രവർത്തിപ്പിച്ച നിലയിൽ ഉറങ്ങുന്നതിനിടെയുണ്ടായ ആരോഗ്യപ്രശ്നമോ മറ്റ് കാരണങ്ങളോ ആകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ
