സലിംകുമാറിനെ അവസാനമായി കാണാനെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാനെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂരിലെ ടൗൺഹാളിലെ പൊതുദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയക്കാരനായിരുന്നു സതീശൻ.അദ്ദേഹത്തിന്റെ പ്രചാരണ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു സലിംകുമാർ. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണത്തിലാണ് സലിം കുമാർ അവസാനമായി പങ്കെടുത്ത പൊതുപരിപാടി.

Leave a Reply

Your email address will not be published. Required fields are marked *