മാസപ്പടി കേസ്; സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി ഇന്ന്

കൊച്ചി: ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സിഎംആർഎൽ വാദിച്ചു. ഇഡി റെയ്ഡിന് പിന്നാലെ സംഘർഷങ്ങളും പ്രതിഷേധനങ്ങളും ഉണ്ടായ സാഹചര്യത്തിൽ ഇന്നത്തെ വിധി ഇഡിക്കും വളരെ പ്രധാനമാണ്.ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. മുൻ മന്ത്രി മുഹമ്മദ് റിയാസ്, സിഎംആർഎൽ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎംആർഎൽ അപ്പീൽ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *