പറവൂർ നന്ത്യാട്ടുകുന്നം എസ് എൻ വി സ്കൂളിൽ പ്രവേശനോത്സവം നടന്നു

പറവൂർ നന്ത്യാട്ടുകുന്നം എസ് എൻ വി സ്കൂളിൽ പ്രവേശനോത്സവം നടന്നു.സ്കൂർ മാനേജർ ശ്രീ സി എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പറവൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ. രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. മുത്തുറ്റ് സ്പാർട്സ് ടെക്‌നിക്കൽ ഡയറക്ടർ ശ്രീ. ബിജോയ് ബാബു മുഖ്യാതിഥിയായിരുന്നു. എസ്എൻഡിപി യൂണിയൻ കൺവീനർ ശ്രീ. ഷൈജു മനക്കപ്പടി , അസി. മാനേജർ ശ്രീ. പി എസ് ജയരാജ് , വാർഡ് കൗൺസിലർ ശ്രീ സി വി ശ്രീജിത്ത് , പി ടി എ പ്രസിഡൻറ് ശ്രീ. കെ ബി സുഭാഷ്, പ്രിൻസിപ്പൽ ശ്രീമതി എം എസ് പ്രീതി , എന്നിവർ സംസാരിച്ചു. M G യൂണിവേഴ്‌സിറ്റി BEd പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ് കുമാരി ഹീരാ കൃഷ്ണയെയും CM kids സ്കോളർഷിപ്പ് വിജയികളെയും ആദരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ സി കെ ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ കെ വി സാഹി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *