രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന

ഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. സിഎൻജിക്ക് കിലോ രണ്ട് രൂപയാണ് കൂട്ടിയത്. ഈ ആഴ്ചയിൽ തന്നെ രണ്ടാംതവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്. അതേസമയം, ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിയുടെ വില 50 പൈസ വർധിപ്പിച്ചു. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിഎൻജിയുടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്.മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 26ന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *