പത്തനംതിട്ട: അടൂരില്‍ പറക്കോടിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മറിയം ബീവിയാണ് മരിച്ചത്.പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്. വീടിന്റെ ഭിത്തി പൂര്‍ണമായും തകരുകയും ഉറങ്ങിക്കിടന്നിരുന്ന മറിയം ബീവി ഇതിനടിയില്പ്പെടുകയുമായിരുന്നു.ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്.ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ പണിപെട്ടാണ് മറിയം ബീവിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല.
Related Posts
കെ.സി. വേണുഗോപാലിന്റെ ബൈക്ക് യാത്ര ഗിഗ് തൊഴിലാളി ചർച്ചകൾക്ക് വഴിതുറന്നു; ക്ഷേമനിയമം രാഷ്ട്രീയ അജണ്ടയിൽ
കെ.സി. വേണുഗോപാൽ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഒരു ഭക്ഷണ ഡെലിവറി തൊഴിലാളിയുടെ ബൈക്കിൽ നടത്തിയ യാത്ര കേരളത്തിൽ ഗിഗ് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യാപക ചർച്ചകൾക്ക് തുടക്കമിട്ടു. ബൈക്ക്…
സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചു എന്നു പറഞ്ഞു പ്രശസ്ത കന്നട സംവിധായകൻ നാരായണനെതിരെ മരുമകളുടെ പരാതി.
ബാംഗ്ലൂർ .പ്രശസ്ത കന്നട സംവിധായകൻ നാരായണനെതിരെ സ്ത്രീപീഡനക്കേസ്. മരുമകൾ പവിത്രയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് .ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി തന്നെ ഉപദ്രവിക്കുകയും ഭർത്താവും മാതാപിതാക്കളും ചേർന്ന് ഇറക്കിവിട്ടൊന്നുമാണ്…
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് സിബിഎസ്ഇ അപേക്ഷകൾ ക്ഷണിച്ചു
സെൻട്രൽ ബോർഡ് സെക്കൻഡറി എഡ്യൂക്കേഷൻ 2025 അധ്യയന വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ വിജയിച്ച സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ…
