മയക്കുമരുന്നിനെതിരെ പോരാട്ടം ശക്തമാക്കും:എൽ.എൻ.എസ്.

പറവൂർ: മയക്കുമരുന്നിനും മറ്റു ലഹരികൾക്കുമെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ലഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്.) സംസ്ഥാന ട്രഷറർ എം.കെ.എ.ലത്തീഫ്. മയക്കുമരുന്ന് കേസുകളിൽ ജില്ല രാജ്യത്തിൻ്റെ തലസ്ഥാനമായി മാറിയിരിക്കുന്നു. കേരളത്തിലാകെ 27,701 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ നാല്പത് ശതമാനത്തോളം(10,822) എറണാകുളം ജില്ലയിലാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.യോജിക്കുന്ന ആരുമായും സഹകരിച്ച് പോരാട്ടത്തിന് തയ്യാറാണെന്ന് ലത്തീഫ് പറഞ്ഞു. ലഹരി നിർമ്മാർജ്ജന സമിതിയുടെ പറവൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെമ്പർഷിപ്പ് വിതരണം കെ.വി.നടേശന് മെമ്പർഷിപ്പ് നൽകി ലത്തീഫ് നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നാസർ മുട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വി.എസ്.ബോബൻ, പി.എസ്.ഉദയഭാനു, കെ.എ.സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ.എ.സുബൈർ (പ്രസിഡൻ്റ്),
കെ.വി.നടേശൻ (സെക്രട്ടറി), ടി.കെ.ഉണ്ണിക്കൃഷ്ണൻ പറവൂർ (ട്രഷറർ), കെ.കെ.ബഷീർ, പി.എം.ബഷീർ (വൈ.പ്രസിഡൻ്റ്) ഒ.പി.അഷീബ്, ഹാറൂൺ ഷാസുൽത്താൻ (ജോ. സെക്ര).

Leave a Reply

Your email address will not be published. Required fields are marked *