ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്

പാലക്കാട്: ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും എൽഡിഎഫിന് പരാജയ ഭീതിയാണെന്നും പി കെ ശശി പറഞ്ഞു.കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ് വി എ യുപി സ്കൂളിൽ എത്തിയാണ് പി കെ ശശി വോട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *