മന്ത്രി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശം തള്ളി വി കെ പ്രശാന്ത് എംഎല്‍എ

Kerala

ഇലക്ട്രിക് ബസിനെതിരായ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശം തള്ളി വി കെ പ്രശാന്ത് എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ഇലക്ട്രിക് ബസുകള്‍ മലിനീകരണം കുറക്കുമെന്നും ബസുകള്‍ ലാഭകരമാക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

‘തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും, ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടത്.’ എന്നാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *