എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 25ന് സീതാറാം ഹാളിൽ വൈകിട്ട് ആറ് മണിക്ക് നടക്കും. എൻഡിഎയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. മാർച്ച് 26,27,28 തിയതികളിൽ നിയോജക മണ്ഡലത്തില പഞ്ചായത്ത് ഏരിയാ തലങ്ങളിൽ കൺവെൻഷനുകൾ നടത്തപ്പെടും. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ആവേശം പകർന്ന് കൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ മാർച്ച് 27 വൈകിട്ട് 5 ന് വൈക്കം ലയൺസ് ക്ലബ്ബിൽ വച്ച് യുവസംഗമം നടത്തും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനുപ്രസാദ് പങ്കെടുക്കും, മാർച്ച് 31ന് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്ന് തലയോലപ്പറമ്പ് ടൗണിലേക്ക് മഹിളാ ബഹുജന റാലി നടത്തും റാലിയിൽ മഹിളാ മോർച്ചയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും എന്ന് നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *