കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ മിന അൽ അഹമ്മദിക്ക് നേരെ ഇന്ന് പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് പ്ലാന്റിലെ പല യൂണിറ്റുകളിലും വൻ തീപിടുത്തം ഉണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ രണ്ടാമത്തെ ദിവസമാണ് ഈ ശുദ്ധീകരണ ശാല ലക്ഷ്യം വയ്ക്കപ്പെടുന്നത്.ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ പുതിയ ആക്രമണം പശ്ചിമേഷ്യയിലെ ഊർജ്ജ വിതരണ ശൃംഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശുദ്ധീകരണ ശാലയിലെ പല യൂണിറ്റുകളുടെയും പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ്.
കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം
