ഇരിങ്ങാലക്കുട: മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സി പോൾ പട്ടത്തിനെ മുൻ എം.എൽ.എയും മുൻ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച ബ്ലെസ്സിക്ക് അദ്ദേഹം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
തന്റെ ആത്മാർത്ഥ പരിശ്രമവും അക്കാദമിക് മികവും കൊണ്ടാണ് ബ്ലെസ്സി പോൾ പട്ടത്ത് ഈ വലിയ നേട്ടം സ്വന്തമാക്കിയതെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു. യുവതലമുറയ്ക്ക് പ്രചോദനമാകുന്ന ഇത്തരം വിജയം സമൂഹത്തിന് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബത്തിനും നാടിനും അഭിമാനമാകുന്ന ഈ നേട്ടത്തിന് പിന്നാലെ ബ്ലെസ്സിക്ക് വിവിധ മേഖലകളിൽ നിന്നായി അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
സേതുമാധവൻ പറയംവളപ്പിൽ,പി.ടി ജോർജ്ജ്, മിനി മോഹൻദാസ്, മാഗി വിൻസൻ്റ് , വിൽസൺ മേച്ചേരി എന്നിവർ സംബന്ധിച്ചു.
