പീരുമേട്: പീരുമേട് പഞ്ചായത്തിൻ്റെ മാലിന്യ സംസ്കര പ്ലാൻ്റിൽ നിർമിക്കുന്ന കംപോസ്റ്റ് വളം “ഹരിതം അഴുത” എന്ന പേരിൽ വിപണിയിൽ ഇറക്കി.പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിരമേഷ്വൈസ് പ്രസിഡൻ്റ് മനോജ് രാജന് 5 കിലോയുടെ പാക്കറ്റ് നൽകി ആദ്യ വിൽപന നിർവഹിച്ചു.പ്ലാൻ്റിൽ എത്തുന്ന പച്ചക്കറി മാലിന്യവും ഇനോകുലവും ചേർത്ത് മാസങ്ങൾ നീണ്ട പ്രകിയയിലൂടെയാണ് വളം തയാറാക്കുന്നത്. ഒരു കിലോക്ക് 15 രൂപ നിരക്കിൽ കർഷകർക്ക് ലഭിക്കും.
പീരുമേട് പഞ്ചായത്ത്”ഹരിതം അഴുത” കംപോസ്റ്റ് വളം വിപണിയിലെത്തിച്ചു
