പീരുമേട്:പീരുമേട് പഞ്ചായത്തിൻ്റെ പരിധിയിൽ അലഞ്ഞുതിരിയുന്ന നാൽകാലികളെ പിടി കൂടും.ഇതിന് മുന്നോടിയായി പരസ്യം ചെയ്യും.കന്നുകാലികളെ പിടി കൂടി പൗണ്ടിലടക്കും. ഉടമസ്ഥരിൽ നിന്ന് പിഴ ഈടാക്കി വിട്ടു നൽകും. ഉടമസ്ഥർ ഇല്ലാത്ത പക്ഷം ഇവയെ പരസ്യമായി ലേലം ചെയ്യും. നായ്ക്കളെ പിടി കൂടി ഷെൽട്ടറിൽ അടക്കും. ജനവാസ മേഖല ഒഴിവാക്കി ഷെൽട്ടർ പണിയാൻ സ്ഥലം കണ്ടെത്തും വരെ പിടികൂടുന്ന നായ്കളെ സംരക്ഷിക്കുന്ന ഏജൻസികളെ ഏൽപിക്കും.വളർത്തു നായകൾക്ക് നിർബന്ധമായും പഞ്ചായത്ത് ലൈസൻസ് എടുക്കണമെന്ന് പ്രസിഡൻ്റ് ശാന്തി രമേഷ് അറിയിച്ചു.
അലഞ്ഞുതിരിയുന്ന നാൽകാലികളെ പിടി കൂടും
