തൃശൂർ പെരുമ്പിലാവ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: തൃശൂർ പെരുമ്പിലാവ് സ്വദേശിയും ദീർഘകാലമായി ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്ന സിദ്ധീഖ് ശംസുദ്ദീൻ (66) ദോഹയിൽ നിര്യാതനായി.അർബുദ രോഗബാധിതനായി ചികിൽസയിലിരിക്കെ, ഇന്ന് (ബുധനാഴ്ച്ച) രാവിലെ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.ദീർഘകാലം തൃശ്ശൂർ ചാവക്കാട് ടൗണിൽ ജയ്‌ഹിന്ദ് ട്രാവൽസ് നടത്തിയിരുന്ന ഇദ്ദേഹം ഖത്തർ പ്രവാസി വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ മണ്ഡലം മുൻ വൈസ് പ്രസിഡണ്ടും, മുൻ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു.നജ്മയാണ് ഭാര്യ. ഫഹീം, ഹസീം, അഫ്രീൻ, മുഹമ്മദ് നുറാസ് എന്നിവർ മക്കളും ഖൈറുന്നീസ കരീം, ഷഹീർ ഷാ എന്നിവർ മരുമക്കളുമാണ്. ഖബറടക്കം ഖത്തറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *