കുട്ടിക്കാനം മരിയൻ കോളേജിന് അഞ്ചു മേഖലകളിൽ ഐഎസ്ഓ അംഗീകാരം

പീരുമേട്: പരിസ്ഥിതി മാനേജ്മെന്റിനെയും സുസ്ഥിരതാ രീതികളെയും വിലയിരുത്തുന്ന ഐഎസ്ഒ 14000 സീരീസിൽ ഉൾപ്പെടുന്ന സർട്ടിഫിക്കേഷനുകൾ കരസ്ഥമാക്കി കുട്ടിക്കാനം മരിയൻ കോളേജ് ഊർജ്ജക്ഷമത, ജലപരിപാലനം, പാരിസ്ഥിതിക ആഘാതം, കാർബൺ ബഹിർഗമനം തുടങ്ങി പരിസ്ഥിതി മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎസ്ഒ 14001, 50001, 46001, 14046, 14067 എന്നീ സർട്ടിഫിക്കേഷനുകളാണ് കോളേജിനെ തേടിയെത്തിയത്. കൂടാതെ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്ന ഐഎസ്ഒ 45001:2018 സർട്ടിഫിക്കേഷനും കോളേജിന് ലഭിച്ചു.പരിസ്ഥിതി ഓഡിറ്റുകൾക്കും സർട്ടിഫിക്കേഷൻ പ്രക്രിയകൾക്കുമായി അക്രഡിറ്റേഷൻ ബോഡിയായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ആണ് കോളേജിന്റെ ഗ്രീൻ ഓഡിറ്റ് നിർവ്വഹിച്ചത്.അംഗീകാരംട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ, കോളജ് മാനേജർ ഫാ. ബോബി മണ്ണംപ്ലാക്കൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. ജോബി സിറിയക് എന്നിവർക്ക് കൈമാറി. സുസ്ഥിര വികസന വിദഗ്ദൻ ഡോ. ടി വി മുരളീവല്ലഭൻ, ഗ്രീൻ ഓഡിറ്റ് കോർഡിനേറ്റർസ് ഡോ. സുസന്ന ഉമ്മൻ, ഡോ. ജൂബി ജോർജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *