ആശുപത്രിയുടെ മതില്‍ ആരോഗ്യസംരക്ഷണ സന്ദേശങ്ങളോടെ സൗന്ദര്യ വല്‍ക്കരിച്ചു

വൈക്കം : താലൂക്ക് ഗവ. ആശുപത്രിയുടെ പ്രധാന കവാടത്തോടു ചേര്‍ന്നുള്ള മതില്‍ വൈക്കം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യ വല്‍ക്കരിച്ചു. മതിലിന്റെ പ്രദര്‍ശന ഭാഗങ്ങള്‍ മുഴുവനും ആരോഗ്യ സംരക്ഷണ സന്ദേശങ്ങളും ചിത്രങ്ങളും രചിച്ചാണ് മതില്‍ മോടിപിടിപ്പിച്ചിരുക്കുന്നത്. ലയണ്‍സ് ക്ലബ്ബ് റീജിയണല്‍ ചെയര്‍മാന്‍ മാത്യു കെ. ജോസഫ് സമര്‍പ്പണ ചടങ്ങ് നടത്തി. പ്രസിഡന്റ് ബി. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍. എം. ഒ. ട്വിങ്കിള്‍ പ്രഭാകരന്‍, സെക്രട്ടറി പി. എന്‍. രാധാകൃഷ്ണന്‍, ബൈജു മാണി, മനോജ് ഐസക്, ചിത്രകാരന്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.ചിത്രവിവരണം : താലൂക്ക് ഗവ. ആശുപത്രിയുടെ പ്രധാന കവാടം മതില്‍ വൈക്കം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണ സന്ദേശങ്ങള്‍ രചിച്ച് സൗന്ദര്യ വല്‍ക്കരിച്ചതിന്റെ സമര്‍പ്പണം ലയണ്‍സ് റീജിയണല്‍ ചെയര്‍മാന്‍ മാത്യു കെ. ജോസഫ് നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *