പറവൂർ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കെടാമംഗലം കളത്തിൽ കെ.എഫ്.റെക്‌സൻ (39) മരിച്ചു. ഫെബ്രുവരി 6നു ദേശീയപാത – 66ൽ പെരുവാരത്താണ് അപകടമുണ്ടായത്. റെക്‌സനും ഭാര്യ ചിഞ്ചുവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിർവശത്തു നിന്നു റോങ് സൈഡ് കയറി വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. മിനി ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റെക്‌സൻ ഒരുമാസത്തിലേറെയായി ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരുക്കേറ്റ ചിഞ്ചു അപകടനില തരണം ചെയ്‌തു. ചെറായിയിലെ പാം വേവ് ബീച്ച് റിസോർട്ടിലെ മാനേജരായിരുന്ന റെക്‌സൻ പരേതനായ ഫ്രാൻസിസിന്റെയും റെജിയുടെയും മകനാണ്. ‘ സംസ്കാരം ഇന്നു 4നു ഡോൺബോസ്കോ പള്ളിയിൽ. മക്കൾ: ജാസ് ലിൻ, ജയിൻ ആൽബർട്ട്. സഹോദരൻ: റെയ്‌സൺ.
പറവൂർ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കെടാമംഗലം കളത്തിൽ കെ.എഫ്.റെക്‌സൻ (39) മരിച്ചു
