ഫിലിം അവാർഡ് വേദിയിൽ നടൻ ആർ. പാർഥിപൻ തനിക്കെതിരെ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി നടി തൃഷ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് തൃഷ പ്രതികരണം അറിയിച്ചത്. സംഭവത്തെക്കുറിച്ച് നേരിട്ട് പേരുകൾ പരാമർശിക്കാതെയായിരുന്നെങ്കിലും കാര്യങ്ങൾ അറിയുന്നവർക്ക് മനസ്സിലാകുന്ന രീതിയിലായിരുന്നു താരത്തിന്റെ പോസ്റ്റ്.ഗലാട്ട അവാർഡ്സ് 2026 വേദിയിൽ സംസാരിക്കവെ അവതാരകർ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള അഭിപ്രായം പാർഥിപനോട് ചോദിച്ചിരുന്നു. അതിനിടെയാണ് ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ചുള്ള ചോദ്യം വന്നത്. അതിനൊപ്പം സ്ക്രീനിൽ തൃഷയുടെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു.ഇതിന് മറുപടിയായി, “കുന്ദവൈയോട് വീടിനുള്ളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീട്ടിന് പുറത്തേക്ക് ഇറങ്ങാതിരിക്കുകയാണ് നല്ലത്. അവർ പുറത്ത് ഇറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു,” എന്നായിരുന്നു പാർഥിപന്റെ പരാമർശം.
മണ്ടത്തരം മൈക്കിലൂടെ ഉറക്കെ പറയുന്നത് സംസ്കാരമില്ലായ്മ; മറുപടിയുമായി തൃഷ
