അബുദാബി: ഇറാനെതിരെ യുഎഇ (United Arab Emirates) ആദ്യമായി തിരിച്ചടി തുടങ്ങി. ഇറാന്റെ തീരത്തുള്ള പ്രധാന സമുദ്രജല ശുദ്ധീകരണ പ്ലാന്റിന് (Desalination plant) നേരെയാണ് യുഎഇ വ്യോമാക്രമണം നടത്തിയത്.ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നിരന്തരം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയായിരുന്നു. ഇതിനുള്ള ആദ്യ ഔദ്യോഗിക പ്രതികരണമായാണ് ഈ നീക്കത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ഇറാനിലെ സമുദ്രജല ശുദ്ധീകരണ പ്ലാന്റിന് നേരെ വ്യോമാക്രമണം നടത്തി യുഎഇ
