ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖാന്‍ചന്ദ്ര സിംഗ് അന്തരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. യഥാര്ത്ഥ് ആശുപത്രിയില്‍ നാലാം ഘട്ട ക്യാന്‍സറിന് ചികിത്സയിലായിരിക്കെയാണ് ഖാന്‍ചന്ദ്ര സിംഗ് വിടവാങ്ങിയത്. അലിഗഢില്‍ എല്‍.പി.ജി സിലിണ്ടര്‍ വിതരണക്കാരനായി ജോലി ചെയ്തിരുന്ന ഖാന്‍ചന്ദ്ര സിംഗ്, കഠിനാധ്വാനത്തിലൂടെയും പരിമിതമായ വരുമാനത്തിലൂടെയുമാണ് തന്റെ കുടുംബത്തെ പോറ്റിയത്.
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖാൻചന്ദ്ര സിംഗ് അന്തരിച്ചു
