പറവൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

വടക്കൻ പറവൂർ നഗരസഭയുടെ 2026-27വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റും വൈസ് ചെയർപേഴ്സൺ ലൈജി ബിജു കൗൺസിലിൽ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷനായി. മുപ്പത്തഞ്ചോളം വരുന്ന വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അംബേദ്കർ പാർക്കിൽ ഓപ്പൺ എയർ ഹാൾ, പാർക്ക് നവീകരണം, വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, ഓപ്പൺ ജിം സ്ഥാപിക്കൽ, പാലിയേറ്റീവ് കെയർ പ്രോഗ്രാം പദ്ധതി, വയോജനങ്ങൾക്കായി യോഗ ക്ലബ്ബുകൾ, എൻ. എച്ച് 66 നോട് ചേർന്ന് പെരുമ്പടന്നയിൽ പുതിയ ബസ്സ് ടെർമിനൽ, സ്റ്റഡിയം നിർമ്മാണം, നഗരസഭ പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റ് പുനർനിർമ്മാണം, റോഡ് നിർമ്മാണം, കവലകളുടെ വികസനം എന്നിവയെല്ലാം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *