കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം. കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായത്. കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ വലിയങ്ങാടിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *