ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി പുഴ പാലങ്ങളിലെ തൃശൂർ ഭാഗത്തേക്കുള്ള പഴയ പാലം ഗുരുതരമായ ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് 25 മുതൽ ഒരുമാസം അറ്റകുറ്റപ്പ ണികൾക്കായി അടച്ചിടും. ഈ പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ പണി തീരുംവരെ തൃശൂർ-എറണാ കുളം ദിശയിലെ പാലത്തിലൂടെ കടത്തിവിടും.പാലത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലായി 100 മീറ്റർ മാറി വാഹനങ്ങൾക്ക് ട്രാക്ക് മാറ്റാൻ മീഡിയൻ പൊളിച്ചു മാറ്റിയുള കോൺക്രീറ്റിങ്ങും ടാറിങ്ങും പൂർത്തിയായി. 1972 ൽ സ്ഥാപിതമായതാണീ പാലം. കൊരട്ടിയിൽ മേൽപാല നിർമാണവും ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമാണവും നടക്കുന്നതിനാൽ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടങ്ങിയിട്ട് നാളുകളേറെയായി.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റവും തിരക്കിലേക്ക് കടക്കുന്ന സമയമാണ് ഈ ഒരു മാസം.ഇതിനിടയിൽ പാലം അടക്കുകയും ചെയ്യുമ്പോൾ ഗതാഗതപ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്നുറപ്പാണ്.
Related Posts
സഹൃദയ നാരീശക്തി പദ്ധതിക്ക് പറവൂരിൽ തുടക്കമായി
പറവൂർ: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ , വിധവകൾ, സിംഗിൾ മദർ എന്നിവർക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ…
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു
കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം ഉണ്ടായത്. എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന…
ഹൃദയാഘാതം: മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി
അജ്മാൻ(യു എ ഇ): മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ചെരക്കാപറമ്പ് പാറപ്പറമ്പിലെ പൂന്തോട്ടത്തിൽ ഷറീനയുടെ മകൻ മുഹമ്മദ് ഹനീഫ് (24) ആണ്…
