ബ്ലസ് എ ഫാമിലി പദ്ധതിക്ക് തുടക്കമായി

വൈക്കം: സാധ്യമായ സ്വയം തൊഴിൽ പ്രവർത്തനങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന കുടുംബങ്ങൾക്ക് ബ്ലസ് എ ഫാമിലി പോലുള്ള സഹായ പദ്ധതികൾ ഏറെ പ്രയോജനകരമാണെന്ന് സി.കെ. ആശ എം.എൽ.എ. അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ക്ഷേമത്തിനായി ആരംഭിക്കുന്ന ബ്ലസ് എ ഫാമിലി സ്പോൺസർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ. വൈക്കം വെൽഫെയർ സെൻ്ററിൽ സംഘടിപ്പിച്ച യോഗത്തിൽ വൈക്കം ഫൊറോനാ വികാരി ഫാ.ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, വെൽഫെയർ സെൻ്റർ ഡയറക്ടർ ഫാ. ആൻ്റണി പരവര, സിസ്റ്റർ ഹിത, റോഷ്നി തോമസ് എന്നിവർ സംസാരിച്ചു.ഫോട്ടോ: സഹൃദയ ബ്ലസ് എ ഫാമിലി പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിക്കുന്നു. സിസ്റ്റർ ഹിത, റോഷ്നി തോമസ്, കെ. ഓ. മാത്യൂസ്, ഫാ. ജോസ് കൊളുത്തു വെള്ളിൽ, ഫാ.ബർക്കുമാൻസ് കൊടയ്ക്കൽ, ഫാ. ആൻ്റണി പുതിയാപറമ്പിൽ, ഫാ. ആൻ്റണി പരവര തുടങ്ങിയവർ സമീപം.ജീസ് പി പോൾ8943710720

Leave a Reply

Your email address will not be published. Required fields are marked *