കൊല്ലം: നെടുവത്തൂരിൽ സ്കൂളിൽ ചുരിദാർ ധരിച്ച് എത്തിയ പ്രധാനാധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി അധ്യാപിക സിന്ധു എസ് നായർ. സ്കൂൾ മാനേജർ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് അവരുടെ ആരോപണം. കുട്ടികളുടെ മുന്നിൽ ഇത്തരമൊരു അനുഭവം നേരിട്ടത് മാനസികമായി തളർത്തിയതായും അധ്യാപിക പറഞ്ഞു.കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവമുണ്ടായത്. രാവിലെ സ്കൂളിലെത്തിയ പ്രധാനാധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറക്കാൻ അനുവദിച്ചില്ല. ചുരിദാർ ധരിച്ചെത്തിയതിനാലാണ് പ്രവേശനം നിഷേധിച്ചതെന്ന് മാനേജരുടെ നിർദ്ദേശമാണെന്ന് ജീവനക്കാരൻ അറിയിച്ചതായി അധ്യാപിക പറയുന്നു.
ചുരിദാർ ധരിച്ച് എത്തിയ പ്രധാനാധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവം;നിയമനടപടിക്കൊരുങ്ങി അധ്യാപിക
