ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ
