തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്. ചൊവ്വാഴ്ച പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണമുണ്ടായത്. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം. ഷിജുവിന് ഒപ്പമുണ്ടായിരുന്നവർ ചിതറി ഓടുകയായിരുന്നു. അവർ വന്ന് വനപാലകരെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. മരിച്ച ഷിജോയുടെ മൃതദേഹം തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
