തിരുവനന്തപുരം:അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല. ബംഗാളിനും തമിഴ്നാടിനും സമ്മാനം കിട്ടിയപ്പോള്‍ കേരളത്തിന് നിരാശയാണ് ഫലം.പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല. റെയില്‍വേ പ്രഖ്യാപിച്ച ഒന്‍പതു വണ്ടികളില്‍ മൂന്നെണ്ണം തമിഴ്നാടിനാണ്. മറ്റു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ഏഴു റൂട്ടുകള്‍ ബംഗാളിന് ലഭിച്ചു.ഇനി പ്രതീക്ഷ വന്ദേ സ്ലീപ്പര്‍ വണ്ടിയിലാണ്. ഇതിലും നിരാശയാകുമോ ഫലം എന്ന ആശങ്കയേറെയാണ്.നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്നു വന്ദേഭാരത് എക്സ്പ്രസിലും ഓവര്‍ബുക്കിങ് കാരണം പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്.യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന സംസ്ഥാനമായിട്ടും ആവശ്യത്തിനു സര്‍വീസുകള്‍ ലഭിക്കാത്ത് വലിയ യാത്രാക്ലേശമാണ് സൃഷ്ടിക്കുന്നത്.എന്നാല്‍, അധികം വൈകാതെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ലഭിക്കുമെന്ന ഉറപ്പാണ് റെയില്‍വേ അധികൃതർ നല്‍കുന്നത്.
അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല
