തിരുവനന്തപുരം: സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്ജി നല്കി സംസ്ഥാനം. കെ ടെറ്റ് നിബര്ന്ധമാക്കി പുറപ്പെടുവിച്ച സര്ക്കാര് ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്ക്കാര് ഹര്ജി നല്കിയത്. നിലവിലെ വിധി നടപ്പിലാക്കിയാൽ 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ഇവരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കേരളം നൽകിയ ഹർജിയിൽ പറയുന്നു. മാത്രമല്ല, കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ ഇവർക്ക് വിരമിക്കൽ വരെ സേവനത്തിൽ തുടരാൻ അനുമതി നൽകണമെന്നും കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അറിയിച്ചിട്ടുണ്ട്.
Related Posts
അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത് മുങ്ങിയ പ്രതി പിടിയിൽ
മലപ്പുറം: അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് (51) ആണ് പിടിയിലായത്.…
പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി, SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ…
സംസ്ഥാനത്ത് മഴ കനക്കും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് അതി ശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് ഒൻപത് ജില്ലകളിൽ മഴ…
