തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിക്കാനും ബൃഹത്പദ്ധതികളുമായി സിപിഐഎം. തെറ്റുകൾ തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാനുമാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. അടിത്തട്ടിൽ പാർട്ടിയെ കൂടുതൽ സജീവമാക്കാനുള്ള നീക്കത്തിനും സിപിഐഎം തുടക്കം കുറിക്കും. നേതാക്കൾ താഴെതട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. ജില്ലാ നേതാക്കൾ പ്രാദേശിക അടിസ്ഥാനത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്നും നിർദ്ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടമായ വാർഡുകളിൽ കൂടുതൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും സിപിഐഎം തീരുമാനിച്ചു കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സിപിഐഎം
