പാലക്കാട്: പാലക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.നാല് മണിയോടെ മുണ്ടൂർ വേലിക്കാട് റോഡരികിൽ നിർത്തിയിട്ട കാർ കത്തുകയായിരുന്നു.നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചു. അപ്പോഴെക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു.വേലിക്കാട് സ്വദേശിയുടെതാണ് കാർ. കാറിനകത്ത് ഉണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
പാലക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
