സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് സമീപം അയ്യപ്പൻ്റെ ഫോട്ടോ ഉപയോഗിച്ച് പ്രചരണം നടത്തി

പറവൂരിൽ മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചരണം നടത്തി യുഡിഎഫിന്റെ ചട്ടലംഘനം. സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് സമീപത്തായി ശബരിമല അയ്യപ്പൻ്റെ ഫോട്ടോ വച്ചുള്ള പോസ്റ്റർ വ്യാപകമായി പതിച്ചിട്ടുണ്ട്. യുഡിഎഫ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ. സമുദായിക സ്പർദ്ധയുണ്ടാക്കി മതവിദ്വേഷം വളർത്താനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രതികരിച്ചു. മുഖ്യ വരണാധികാരി, തെരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ല കലക്ടർ എന്നിവർക്ക് എൽ ഡി എഫ് പരാതി നൽകി.കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് മതം പറഞ്ഞ് വോട്ട് ചോദിച്ചത് വാർത്തയായിരുന്നു. കാസർഗോഡ് നഗരസഭയിൽ ആണ് മുസ്ലിം ലീഗ് നേതാവ് അഷ്‌റഫ്‌ എടനീർ മതം പറഞ്ഞ് വോട്ട് തേടിയത്. ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി ആയിരുന്നു മുസ്ലിം ലീഗ് നേതാവിന്റെ വോട്ട് തേടൽ. നമ്മൾ അഞ്ച് നേരം നിസ്കരിക്കുന്നവരാണ് എന്നും നോമ്പ് നോൽക്കുന്നവരാണ് എന്നും ഇസ്ലാമിക ചര്യകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം. 16 ആം വാർഡ് തുരുത്തിയിലെ ലീഗ് സ്ഥാനാർത്ഥി ഷാഹിനയ്ക്കായിട്ടാണ് തെരഞ്ഞെടുപ്പ് പരിപാടിയിൽ അഭ്യർത്ഥന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *